കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനസംഘടിപ്പിച്ചു; ടി.എസ്.ജോണ്‍ ചെയര്മാന്
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: കേരളാ കോണ്ഗ്രെസ് സെക്യുലര്‍ പുനസംഘടിപ്പിച്ചു. ടി.എസ്.ജോണ്‍ ചെയര്‍മാനായാണ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചത്. കേരളാ കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചതിനു ശേഷം ജോണ്‍ പറഞ്ഞു. 10 ദിവസത്തിനുള്ളില്‍ എല്ലാ ജില്ലകളിലും ഓഫിസ് തുറക്കുമെന്നും ജോണ്‍ പറഞ്ഞു. പി.സി.ജോര്‍ജ് സെക്യുലരിന്റെ ഭാഗമല്ലെന്നും എന്നാല്‍ ജോര്‍ജ് പിന്നീട് സെക്യുലറിലേക്ക് വരുമെന്നും ജോണ്‍ പറഞ്ഞു. സെക്യുലരിന്റെ സംസ്ഥാന കമ്മറ്റി ഓഫീസ് കോട്ടയത്ത് തുറക്കും. കൂറുമാറ്റ നിരോധന നിയമം ഇപ്പോള്‍ സെക്യുലറിലേക്ക് വരാന്‍ ജോര്‍ജിന് തടസം നില്‍ക്കുന്നെന്നും ജോണ്‍ പറഞ്ഞു. (മനോജ്)