കേരളത്തില്‍ മാനഭംഗക്കേസുകളുടെ എണ്ണത്തില്‍ വര്ധനവ്‌

തിരുവനന്തപുരം : സംസ്ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേയുള്ള അക്രമം ഭയാകനമാം വിധം വര്‍ധിച്ചുവെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളേക്കാര്‍ 2014ല്‍ സംസ്ഥാനത്ത്‌ മാനഭംഗക്കേസുകള്‍ വര്‍ധിച്ചെന്ന്‌ പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2008ല്‍ 568മാനഭംഗക്കേസുകളായിരുന്നു സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ മാനഭംഗക്കേസുകളുടെ എണ്ണം 1283 ആയി ഉയര്‍ന്നു.2008ന്‌ ശേഷം മാനഭംഗക്കേസുകളുടെ എണ്ണത്തി്‌ല്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്‌. 2012ല്‍ മാത്രമാണ്‌ ഇത്തരം കേസുകളുടെ എണ്ണത്തില്‍ അല്‍പമെങ്കിലും കുറവുണ്ടായത്‌. 2009ല്‍ സംസ്ഥാനത്ത്‌ 568മാനഭംഗക്കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 2010ല്‍ 634 കേസുകളും 2011ല്‍1132 കേസുകളും സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2012ല്‍ സംസ്ഥാനത്ത്‌ 1019കേസുകളുണ്ട്‌, 2013ല്‍ 1221 കേസുകളും. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്‌ത തട്ടിക്കൊണ്ട്‌ പോകല്‍ കേസുകളുടെ എണ്ണം 221 ആണ്‌. അതേസമയം സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള ഗാര്‍ഹിക പീഡനത്തില്‍ കുറവുണ്ട്‌. 583 ഗാര്‍ഹിക പീഡനക്കേസുകളാണ്‌ കഴിഞ്ഞ വര്‍ഷം വനിതാ കമ്മീഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌.

രാജി രാമന്‍കുട്ടി

Add a Comment

Your email address will not be published. Required fields are marked *