കേരളത്തില്‍ ബി.ജെ.പി പന്ത്രണ്ട് സീറ്റ് നേടുക എന്നത് ദുഷ്കരമല്ലെന്ന് സുരേഷ് ഗോപി
കേരളത്തില്‍ ബി.ജെ.പി പന്ത്രണ്ട് സീറ്റ് നേടുക എന്നത് ദുഷ്കരമല്ലെന്ന് സുരേഷ് ഗോപി
By Editor
September 25, 2016
Kerala News
- കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പന്ത്രണ്ട് സീറ്റ് നേടണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശത്തെ പിന്തുണച്ച് സുരേഷ് ഗോപി എം.പി. കേരളത്തില്‍ നിന്ന് പന്ത്രണ്ട് ലോക്സഭാ സീറ്റുകള്‍ നേടുക എന്നത് ദുഷ്കരമായ കാര്യമല്ല. കേരളത്തിലെ ജനങ്ങളെ മുന്‍ധാരണയോടെ കാണരുത്. അവരുടെ ചിന്താഗതിയില്‍ വ്യക്തമായ ഒരു ദിശാമാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ്.
ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ എനിക്കത് മനസിലാകും. രാഷ്ട്രീയത്തില്‍ എനിക്ക് യോജിക്കാന്‍ കഴിയുന്നത് ബി.ജെ.പിയോടാണ്. കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് 12 എം.പിമാര്‍ ഉണ്ടായാല്‍ ബി.ജെ.പിക്കല്ല. കേരളത്തിലെ ജനതയ്ക്കാണ് അതുവഴി നേട്ടമുണ്ടാകുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടക്കുന്ന ദേശീയ സമ്മേളനത്തിലാണ് കേരളത്തില്‍ ബി.ജെ.പി 12 ലോക്സഭാ സീറ്റ് നേടുമെന്ന് അമിത് ഷാ പ്രസ്താവിച്ചത്.
About Author
Editor