കേരളത്തിലെ പതിനൊന്നു നദികള്‍ ദേശീയ ജലപാത പട്ടികയില്‍
ദില്ലി: കേരളത്തിലെ പതിനൊന്നു നദികള്‍ ദേശീയ ജലപാത പട്ടികയില്‍ ഇടം നേടി . ഭാരതപ്പുഴ, പമ്പ,മൂവാറ്റുപുഴയാര്‍, ചാലിയാര്‍ ഉള്‍പ്പെടെ പതിനൊന്നു നദികളെയാണ് ദേശീയ ജലപാതകളായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കുന്നതിനായി രാജ്യത്തെ 101 നദികളെ ദേശീയ ജലപാതകളായി പ്രഖ്യാപിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര ഗതാഗത, ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ദില്ലിയില്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിനായി കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്തുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും ഗഡ്കരി പറഞ്ഞു.