കേരളത്തിലെ കര്ഷ്കരുടെ പച്ചക്കറി ഉല്പതന്നങ്ങള്‍ 95 ശതമാനവും ഭക്ഷ്യയോഗ്യമെന്നു പരിശോധനാ ഫലം

മണ്ണുത്തി : കേരളത്തിലെ കര്‍ഷകരുടെ പച്ചക്കറി ഉല്‍പന്നങ്ങള്‍ 95 ശതമാനവും ഭക്ഷ്യയോഗ്യമെന്നു പരിശോധനാ ഫലം. കേരളത്തിലെ കൃഷിയിടങ്ങളില്‍നിന്നു നേരിട്ടു ശേഖരിച്ചു പരിശോധിച്ച പച്ചക്കറി സാംപിളുകളില്‍ 95ശതമാനവും `സേഫ്‌ ടു ഈറ്റ്‌ മാനദണ്ഡം നിലനിര്‍ത്തിയതായി വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്‌ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നതായി കാര്‍ഷിക സര്‍വകലാശാല അറിയിച്ചു.
2014ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെ വിവിധ ജില്ലകളിലെ കൃഷിയിടങ്ങളില്‍നിന്നു ശേഖരിച്ച പച്ചക്കറി സാംപിളുകളുടെ വിശദവിവരങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്‌. തിരുവനന്തപുരത്തുനിന്നു ശേഖരിച്ച26പച്ചക്കറി സാംപിളുകളില്‍ നാലെണ്ണം മാത്രം സേഫ്‌ടു ഈറ്റ്‌ മാനദണ്ഡം ലംഘിച്ചതായി കണ്ടെത്തി. വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്‌ട വിഷാംശ പരിശോധന ലബോറട്ടറിയില്‍ കര്‍ഷകരുടെ പച്ചക്കറി സാംപിളുകള്‍ സൗജന്യമായി പരിശോധിച്ചു സാക്ഷ്യപത്രം നല്‍കുന്നുണ്ട്‌. ഫോണ്‍:0471 2388167.

Add a Comment

Your email address will not be published. Required fields are marked *