കേരളത്തിലെ ആദ്യത്തെ പുരുഷ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ജി വേലായുധന്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ പുരുഷ ഗൈനക്കോളജിസ്റ്റ് ഡോ ജി വേലായുധന്‍ അന്തരിച്ചു. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആതുരസേവനരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിയും പാവപ്പെട്ടവര്‍ക്ക് വീടും ഉള്‍പ്പെടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തിരുവനന്തപുരം ജിജി ഹോസ്‌പിറ്റലിന്റെ ഉടമയുമായിരുന്നു പരേതന്‍.

Add a Comment

Your email address will not be published. Required fields are marked *