കേരളത്തിന്‌ ലഭിച്ചത് ആശ്വാസപ്രദം: മന്ത്രി ആര്യാടന്‍ മുഹമ്മദ്‌

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതാണ് എന്തെകിലും ലഭിക്കുകയാണെങ്കില്‍. റെയില്‍വേ ബജറ്റിന്റെ കാര്യത്തില്‍ കേരളത്തിന്‌ ചിലതൊക്കെ ലഭിച്ചിട്ടുണ്ട്. ആ ലഭിച്ചതൊക്കെ കേരളത്തിനു ആശ്വാസപ്രദമാകുകയും ചെയ്തിട്ടുണ്ട്. റെയില്‍വേയുടെ ചാര്‍ജുള്ള വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞിട്ടുണ്ട്.

റെയില്‍വേ ബജറ്റിന്റെ കാര്യത്തില്‍ ഞങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. പക്ഷെ ആ പ്രതീക്ഷ നിറവേറുന്ന ഒന്നും ബജറ്റില്‍ വന്നില്ല. റെയില്‍വേയുടെ എല്ലാ വികസന പദ്ധതികളും കേന്ദ്ര ബജറ്റ് പിന്തുണ അനുസരിച്ചാണ് നടക്കുന്നത്. വലിയ തുകകള്‍ അനുവദിചിട്ടില്ലെങ്കില്‍ കേരളം പോലെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ അത് വലിയ തിരിച്ചടി ഉണ്ടാക്കും.

കാരണം ബജറ്റിന് സപ്പോര്‍ട്ട് നല്‍കാന്‍ സാമ്പത്തിക കെല്‍പ്പില്ലാത്ത സംസ്ഥാനമാണ് കേരളം. അപ്പോള്‍ കേരളം റെയില്‍വേ വികസനത്തില്‍ പിന്നോട്ട് പോകുകയും, സമ്പന്ന സംസ്ഥാനങ്ങള്‍ മുന്നോട്ടു പോകുകയും ചെയ്യും. അങ്ങിനെ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരം വരും. ഇപ്പോള്‍ തന്നെ അത്തരമൊരു അന്തരമുണ്ട്. അത് വര്‍ധിക്കും. അത് റെയില്‍വേ നയത്തില്‍ വന്ന വലിയ അപകടമാണ്.

നയങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാക്കി കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. 96222 കോടി രൂപ പാത ഇരട്ടിപ്പ്, വൈദ്യുതീകരണം എന്നിവയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. അതില്‍ത്തന്നെ ഗേജ്മാറ്റം കൂടിയുണ്ട് . പാത ഇരട്ടിപ്പിനു നമുക്ക് ലഭിച്ച 232 കോടി രൂപ അത് കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ കുറവാണ്. പുതിയ ട്രെയിനുകളുടെ കാര്യം അതും പിന്നീടു പറയുമെന്നാണ് പറയുന്നത്. കാഷ്മീരിലെക്കും, നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനതിലെക്കുമൊക്കെ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് കഴിഞ്ഞിട്ടുണ്ട്.

ട്രെയിനുകളുടെ കാര്യം പ്രഖ്യാപിക്കാതതിനാല്‍ ഇനി കേരളത്തിന്‌ എന്തെങ്കിലും കിട്ടുമോ എന്ന് അറിയില്ല. ആ പ്രഖ്യാപനങ്ങള്‍ ഇനി വരേണ്ടതുണ്ട്. പാലക്കാട്‌ കോച്ച് ഫാക്ടറിക്ക് 500 കോടിയിലധികം വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം അതിനു 142 കോടി ലഭിക്കും. പാലക്കാട്‌ കോച്ച് ഫാക്ടറിക്ക് 500 കോടി മതിയാകില്ല. 142 കോടി കൊണ്ട് ഒരു വര്‍ക്കും ചെയ്യാന്‍ കഴിയുകയുമില്ല. കേരളത്തിന്‌ ബജറ്റില്‍ അതുകൊണ്ട് തന്നെ വേണ്ടത്ര തുക വകയിരുതിയിട്ടില്ല. അതിന്റെ ഫലം ഇതിന്റെ ജോലി നീണ്ടു നീണ്ടു പോകും. അതുകൊണ്ട് തന്നെ ഈ ബജറ്റ് നിരാശാജനകമായ ബജറ്റ് ആയി ഞാന്‍ വിലയിരുത്തുന്നു.പക്ഷെ ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദം എന്തെകിലും ലഭിക്കുകയല്ലേ? അതുകൊണ്ട് ലഭിച്ചത് ആശ്വാസപ്രദം.  മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *