കേരളം രാജ്യത്തിന് മാതൃക

തിരുവനന്തപുരം ; ശ്രവണ പരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കരിക്കുലം തയ്യാറാക്കാനുളള കേരള സര്‍ക്കാര്‍ തീരുമാനം രാജ്യത്തിനു മാതൃകയാണെന്ന് മുംബൈ അലിയാവര്‍ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിയറിങ് ഹാന്റികാപ്ഡ് വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ.വര്‍ഷാഗാത്തു അഭിപ്രായപ്പെട്ടു. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ കേള്‍വിക്കുറവുളള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം പാഠ്യപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം എസ്.സി.ഇ.ആര്‍.ടി. സംഘടിപ്പിച്ച മൂന്നു ദിവസത്തെ ദേശീയ ആശയരൂപീകരണ ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് സ്‌പെഷ്യല്‍ സ്‌കൂളുകളിലെ പ്രൈമറി ക്ലാസുകള്‍ക്ക് പ്രത്യേകം പാഠ്യപദ്ധതി ഒരുങ്ങുന്നത്. നാഷണല്‍ കണ്‍വന്‍ഷന്‍ ഫോര്‍ എഡ്യൂക്കേറ്റേര്‍സ് ഓഫ് ഡെഫ് (എന്‍.സി.ഇ.ഡി) കേരള ചാപ്റ്ററുമായി സഹകരിച്ചായിരുന്നു ശില്പശാല. ആരോഗ്യ, വിദ്യാഭ്യാസ,ഗവേഷണക മേഖലകളില്‍ നിന്ന് വിദഗ്ദ്ധര്‍ പങ്കെടുത്തു. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ.രവീന്ദ്രന്‍ നായര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കേള്‍വിക്കുറവുളള കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളിലെ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ അധ്യാപക കൈപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

 

Add a Comment

Your email address will not be published. Required fields are marked *