കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മോസാംബിക്കില് എത്തി
ദില്ലി : കേന്ദ്ര പെട്രോളിയം പ്രകൃതി വാതകം മന്ത്രി ധരേന്ദ്ര പ്രധാന് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മോസാംബിക്കില് എത്തി .ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും . മൊസാംബിക്കിലെ ഓയില്‍ ഗ്യാസ് ഫാക്ടറികളുടെ ഉടമകളുമായും അദ്ദേഹം സംവദിക്കും . ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ വിഭവ സൌഹൃദ വ്യവസായങ്ങള്‍ നടത്തുന്ന മോസാംബിക്കുമായി വ്യാപാര രാഷ്ട്രീയ ബന്ധങ്ങള്‍ തുടരുന്നതില്‍ ഇന്ത്യ നേരത്തെ താല്പര്യം പ്രകടിപ്പിച്ചിരുന്നു . മന്ത്രിയോടൊപ്പം സി ഐ ഐ സംഘവും യാത്രയില്‍ പങ്കെടുക്കുന്നു . ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഊര്ജസഹകരണമാണ് മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയം .