കേദാര്‍ നാഥ് ദര്‍ശനം നടത്തി
ഡറാഡൂണ്‍: കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേദാര്‍ നാഥ് ദര്‍ശനം നടത്തി . ഹിമാലയസാനുക്കളിലെ കേദാര്‍ നാഥ് ക്ഷേത്രത്തില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം എത്തിയത് . ശിവ ഭഗവാന്റെ ദര്‍ശനത്തിനു വേണ്ടി ഇന്ന് രാവിലെ എട്ടരയോടെയാണ് ക്ഷേത്രം തുറന്നു കൊടുത്തത് . 2൦13 ലെ ഹിമാലയന്‍ സുനാമിയില്‍ ജീവന് നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആണ് കേദാര്‍ നാഥ് ക്ഷേത്രത്തില്‍ എത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍തകരോട് പറഞ്ഞു . മുതിര്‍ന്ന കൊണ്ഗ്രെസ് നേതാക്കളായ ഹരീഷ് റാവത്ത് , ഇന്ദിര ഹൃദയെഷ് , യശ്പാല്‍ ആര്യ , ദിനേശ് അഗര്‍വാള്‍ , പ്രീതം സിംഗ് , എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ദര്‍ശനത്തിനു എത്തിയത് . സമുദ്ര നിരപ്പില്‍ നിന്നും3581 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എട്ടാം നൂറ്റാണ്ടില്‍ പണിതതാണ് . മഞ്ഞു വീഴ്ച ശക്തമാകുന്നതിനാല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ ക്ഷേത്രം അടച്ചിടും . ഏപ്രില്‍ – മേയ് മാസങ്ങളില്‍ ദര്‍ശനത്തിനു തുറന്നു നല്‍കുകയും ചെയ്യും . നീണ്ട ഏഴു ആഴ്ചത്തെ അജ്നാതവസത്തിനു ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഒരാഴ്ചക്കിടെ കേദാര്‍ നാഥ് ദര്‍ശനത്തിനായി വീണ്ടും തലസ്ഥാനം വിടുകയായിരുന്നു .