കേജരിവാളിന്റെ കുമ്പസാരം
ദില്ലി: കര്ഷകന് ആത്മഹത്യ ചെയ്തതായി അറിഞ്ഞ ഉടന്‍ റാലി അവസാനിപ്പിക്കണമായിരുന്നു എന്ന് കേജരിവാളിന്റെ കുമ്പസാരം .കര്ഷകന് മരിച്ചു എന്ന് അറിഞ്ഞിരുന്നെങ്കില്‍ പ്രസംഗം അവസാനിപ്പിക്കുമായിരുന്നു എന്നും സംഭവം അറിയാതിരുന്നതിനാല്‍ ആണ് പ്രസംഗം തുടര്‍ന്നതെന്നും ആ തെറ്റില്‍ ക്ഷമചോദിക്കുന്നു എന്നും കേജരിവാള്‍ പറഞ്ഞു .
ജീവിതത്തില്‍ ഇതുപോലൊരു സംഭവം മുന്‍പുണ്ടായിട്ടില്ല . ഗജേന്ദ്ര സിംഗ് ആത്മഹത്യ ചെയ്ത മരം സ്റ്റേജില്‍ നിന്ന് അകലെ ആയിരുന്നു. താന്‍ മരത്തില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടിരുന്നില്ല. കര്‍ഷകന്റെ ശരീരം താഴെ എതിച്ചപോള്‍ ജീവന് ഉണ്ടായിരുന്നു . പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു . എന്നാല്‍ ഞങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട് . ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സമയമല്ല അതിനാല്‍ ആരെയും പഴിചാരുന്നുമില്ല .അവിടെ കൂടിയിരുന്ന ആരും തന്നെ അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് ചിന്തിച്ചിട്ടും ഉണ്ടാകില്ല . കൃഷിയിലൂടെ നല്ല വരുമാനം ലഭിക്കുമെങ്കില്‍ കര്‍ഷകര്‍ എന്തിനു ആത്മഹത്യ ചെയ്യണം ? എന്ത് തന്നെ ആയാലും അന്വേഷണം നടത്തി കുറ്റക്കാരെപിടികൂടും –കേജരിവാള്‍ പറഞ്ഞു .