കെ.സി.അബു പരസ്യമായി മാപ്പ് പറയണം സുധീരന്‍

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : കെ.സി.അബുവിന്റെ ബിജിമോള്‍ എംഎല്‍എക്കെതിരെയുള്ള പരാമര്‍ശം വിവാദമായപ്പോള്‍ കടുത്ത പ്രതികരണവുമായി വി.എം.സുധീരന്‍ രംഗത്ത്‌ വന്നു . ബിജിമോള്‍ എം.എല്‍.എക്കെതിരെ നടത്തിയ പരാമര്‍ശം ഡി.സി.സിപിന്‍വലിച്ച് ഡിസിസി പ്രസിഡന്റ് കെ.സി അബു പരസ്യമായി മാപ്പു പറയണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ബിജിമോള്‍ക്കെതിരായി നടത്തിയ പരാമര്‍ശം നിരുപാധികം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും വി.എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.സി അബുവിന്റെ പ്രസ്താവന സംസ്‌കാരത്തിന് യോജിക്കാത്തതാണ്. ഈ പ്രസ്താവനയോട് കെ.പി.സി.സി ശക്തമായി വിയോജിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു. നിയമസഭയില്‍ തടഞ്ഞ സംഭവത്തില്‍ ബിജിമോള്‍ എം.എല്‍.എക്ക് പരാതിയുണ്ടാകില്ലെന്നാണ് രാവിലെ കെ.സി അബു ആരോപിച്ചത്. മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നുവെന്നും അബു കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനതിന്നിടെ പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ നയങ്ങളും സമീപനങ്ങളും വ്യക്തമാക്കുന്ന സമയത്ത് വ്യക്തിപരമായ അഭിപ്രായങ്ങളോ പാര്‍ട്ടിനിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകളോ പറയരുതെന്ന് വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് മുമ്പായി കെ.പി.സി.സി. പ്രസിഡന്റുമായും സര്‍ക്കാര്‍കാര്യങ്ങളാണെങ്കില്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ചനടത്തുമെന്ന് വക്താക്കള്‍അറിയിച്ചതയി സുധീരന്‍ പറഞ്ഞു. എന്നാല്‍ കെപിസിസി പ്രസിടന്റുമായി സംസാരിച്ചതിനുശേഷം ഖേദപ്രകടനം തീരുമാനിക്കുമെന്ന് കെ.സി അബു പ്രതികരിച്ചു. വി.എം. സുധീരനുമായി സംസാരിച്ചതിനുശേഷം ഖേദപ്രകടനം നടത്തണമോ എന്നതില്‍ തീരുമാനമെടുക്കുമെന്നും കെ.സി അബു പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *