കെ.കെ.രാഗേഷും, വയലാര്‍ രവിയും രാജ്യസഭയിലേക്ക്
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : കെ.കെ.രാഗേഷും, വയലാര്‍ രവിയും രാജ്യസഭയിലെത്തുമെന്നുറപ്പായി. കേരളത്തില്‍ ഒഴിവുള്ള മൂന്നു രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം യുഡിഎഫിനും, ഒന്ന് എല്ഡിഎഫിനുമുള്ളതാണ്. രണ്ടു സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നിരിക്കെ ഒരു സീറ്റ് വയലാര്‍ രവിക്ക് നല്കാന് കേരളത്തിലെ കോണ്ഗ്രെസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം എ ഐ സി സി നേതൃത്വത്തെ അറിയിക്കും. എ ഐ സി സിയുടെ തീരുമാനം വന്നശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. യുഡിഎഫിന് വിജയിക്കാന്‍ കഴിയുന്ന രണ്ടാമത് സീറ്റ് മുസ്ലിം ലീഗിനാണ്. ആ സീറ്റ് ആര്‍ക്കു നല്‍കണമെന്ന് ലീഗ് തീരുമാനം വന്നിട്ടില്ല. രണ്ടു പേരുകള്‍ ലീഗ് പക്ഷത്തുനിന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഒന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന്റെതാണ്. രണ്ടാമത് പേര് വ്യവസായ പ്രമുഖന് അബ്ദുള്വഹാബിന്റെതാണ്. ആര്‍ക്കാണ് സീറ്റെന്നു ലീഗ് പ്രഖ്യാപനം വന്നിട്ടില്ല. സി പി എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി കെ കെ രാഗേഷിനെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു. അതോടെയാണ് രാഗേഷ് രാജ്യസഭയിലെതുമെന്നു ഉറപ്പായത്. നിലവില്‍ സി.പി.എം സംസ്ഥാന സമിതിയംഗമായ രാഗേഷ് എസ്.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറി കൂടിയാണ്. (മനോജ്)