കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന സര്‍വ്വീസ് വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം : കെ.എസ്.ആര്‍.സി അന്തര്‍ സംസ്ഥാന സര്‍വ്വീസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഗോവ, മഹാരാഷ്ട്ര, ആന്ധ്ര. തെലങ്കാന, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച ഇവിടങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിയതായി ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോട്ടയം- ചെന്നൈ, തിരുവനന്തപുരം – ചെന്നൈ സര്‍വ്വീസുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ തമിഴ്നാടുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചെന്നും തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *