കെ.എം.മാണിയെ വഴിയില്‍ തടയാന്‍ എല്‍ഡിഎഫ് തീരുമാനം

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ധനമന്ത്രി കെ.എം.മാണിയെ വഴിയില്‍ തടയാന്‍ ഇടതുമുന്നണി തീരുമാനം. ബാര്‍ക്കോഴ കേസില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രക്ഷോഭം ശക്തിപ്പെടുത്താനും ഇടതുമുന്നണി തീരുമാനിച്ചു. മാണിയുടെ കാര്യത്തില്‍ ശക്തമായ സമരംതന്നെയുണ്ടാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ഏപ്രിൽ 6, 7, 9 തീയതികളിൽ ജില്ലാ തലത്തിൽ ജാഥകൾ സംഘടിപ്പിക്കും. മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 22-ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്പിലും ഉപരോധം നടത്താനും യോഗത്തിൽ തീരുമാനമായി. കെ.എം.മാണി രാജിവയ്ക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍തിയാകും പ്രക്ഷോഭം. ഒഴിവു വരുന്ന രാജ്യസഭാ സീറ്റീൽ ജയം ഉറപ്പുള്ളതിൽ സി.പി.എം മത്സരിക്കും. രണ്ടാമത്തെ സീറ്റ് സി.പി.ഐയ്ക്ക് നൽകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. ബജറ്റ് ദിവസം വാച്ച് ആന്‍ഡ് വാര്‍ഡ്‌ ആയി സഭയിലെത്തിയവര്‍ കോണ്‍ഗ്രസ്‌ അനുകൂല പോലീസുകാര്‍ ആയിരുന്നു. അവര്‍ പ്രതിപക്ഷ എംഎല്‍എ മാരെ മര്‍ദിച്ചു. ബജറ്റ് ദിവസം ചട്ടപ്രകാരമോന്നും സഭയില്‍ നടന്നില്ല. അതുകൊണ്ട് തന്നെ ബജറ്റ് അവതരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ല. വനിതാ എംഎല്‍എ മാരെ ആക്രമിച്ചു എന്ന പരാതിയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *