കെ എം മാണിക്കെതിരെ പി സി ജോർജ് ഹൈക്കോടതിയിൽ
കൊച്ചി (ഹിന്ദുസ്ഥാന്‍ സമാചാര്‍): ധനമന്ത്രി കെ.എം. മാണിക്കെതിരെ പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പാര്‍ട്ടി ചെയര്മാന് സ്ഥാനവും മന്ത്രിപദവും ഒന്നിച്ചുവഹിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മാണി തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
പാര്‍ട്ടി ചെയര്മാന് പദവും മന്ത്രിപദവും കെ.എം. മാണി ഒരുമിച്ചു വഹിക്കുന്നത് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ജോര്‍ജ് നേരത്തെ കോട്ടയത്ത് പറഞ്ഞിരുന്നു. പാര്‍ട്ടി ചെയര്മാന്, വൈസ് ചെയര്മാന്,ഖജാന്‍ജി, സെക്രട്ടറി ഇവര്‍ ആരെങ്കിലും മന്ത്രി, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിക്കുകയാണെങ്കില്‍ പാര്‍ട്ടി പദവി രാജിവയ്ക്കണം എന്നു ഭരണഘടനാ വ്യവസ്ഥയുണ്ട്.
എന്നാല്‍,കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് പദവിയില്‍ തുടര്‍ന്നു തന്നെ മാണി മന്ത്രിസ്ഥാനവും വഹിക്കുകയാണ്. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ജോര്‍ജ് അന്നു പറഞ്ഞിരുന്നു