കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി:പ്രമാദമായ കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍ . നൈജീരിയന്‍ സ്വദേശി ഒക്കോവേ ചിഗോസി കോളിന്‍സാണ് അറസ്റ്റിലായത്. നോര്‍ത്ത് ഗോവയില്‍ നിന്ന് ഗോവ പോലീസിന്‍്റെ സഹായത്തോടെ കൊച്ചി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് കൊക്കെയ്ന്‍ എത്തിച്ചത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് അറിയുന്നത്.

എന്നാല്‍, താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ളെന്ന് തെളിഞ്ഞു എന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എറണാകുളം സെഷന്‍സ് കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.

താന്‍ സുഹൃത്തുക്കളെ കാണാനും സിനിമാ ചര്‍ച്ചകള്‍ക്കുമാണ് സഹസംവിധായിക കൂടിയായ ബ്ളസിയുടെ ഫ്ളാറ്റില്‍ പോയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Add a Comment

Your email address will not be published. Required fields are marked *