കെപിസിസി വക്താവ് അജയ് തറയില്‍ ചാനല്‍ ചര്ച്ചകളില്‍ നിന്ന് വിട്ടു നില്ക്കും

തിരുവനന്തപുരം: കെപിസിസി വക്താവ് അജയ് തറയില്‍ ഇനി കുറച്ചു നാള്‍ ചാനലല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കും. ഫെബ്രുവരി 15വരെ തന്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കി തരായി കെപിസിസി അധ്യക്ഷന് കത്ത് നല്‍കി. സര്‍ക്കാരിനെ പ്രതിരോധിക്കേണ്ട സന്ദര്‍ഭങ്ങളില്‍,പാര്‍ട്ടി വക്താവായ അജയ് തറയില്‍ അത് ചെയ്‍തില്ലെന്ന് നേരത്തെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ധനമന്ത്രി കെ എം മാണിക്കെതിരെ കോഴ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വരുന്ന ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നതാണ് ഉചിതമെന്നു അജയ് തറയില്‍ പറഞ്ഞിരുന്നു‍. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നാ നിലയില്‍ തന്റെ വികാരമാണു അറിയിച്ചത് എന്നായിരുന്നു ഇതിനു തറയില്‍ നല്‍കിയ വിശദീകരണം. ആര്‍. ബാലകൃഷ്ണ പിള്ളയെ യുഡിഎഫില്‍നിന്ന് പുറത്താക്കരുതെന്നും അജയ് തറയില്‍ ആവശ്യപ്പെട്ടിരുന്നു.

 

Add a Comment

Your email address will not be published. Required fields are marked *