കൂടിയ ഭൂരിപക്ഷം പി.ജെ ജോസഫിന് ; കുറവ് അനില്‍ അക്കരയ്ക്ക്

തിരുവനന്തപുരം: പതിനാലാം നിയമസഭയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി എത്തുന്നത് തൊടുപുഴയില്‍ നിന്ന് പി.ജെ ജോസഫ്. എല്‍.ഡി.എഫിലെ റോയ് വാരിക്കാട്ടിനെ 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസഫ് തറപറ്റിച്ചത്.
കണ്ണൂരിലെ മട്ടന്നൂരില്‍ മത്സരിച്ച ഇ.പി ജയരാജന്‍ 43,381 വോട്ടിന്റെ ലീഡുമായി രണ്ടാമതെത്തി. കല്യാശേരിയില്‍ മത്സരിച്ച ടി.വി രാജേഷ് ആണ് മൂന്നാം സ്ഥാനത്ത്. 42,891 വോട്ടിന്റെ ഭൂരിപക്ഷം. കൊട്ടാരക്കരയില്‍ ഐഷാ പോറ്റി 42,632 വോട്ടിന്റെ ഭൂരിപക്ഷം നേടി. ആറ്റിങ്ങലില്‍ അഡ്വ.ബി സത്യന്‍ 40,383 വോട്ട് ലീഡ് നേടി. തളിപ്പറമ്പില്‍ ജെയിംസ് മാത്യൂ 40,617 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ധര്‍മ്മടത്ത് പിണറായി വിജയന്‍ 36,905 വോട്ടിനാണ് വിജയിച്ചത്. തലശേരിയില്‍ എ.എന്‍ ഷംസീര്‍ 34,17 വോട്ടിന്റെ ലീഡ് നേടി.
വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 38,057 ആണ് ലീഡ്. മലപ്പുറത്ത് മുസ്ലീം ലീഗിലെ പി.ഉബൈദുള്ള 35,672 വോട്ടിന് ജയിച്ചു.
ആലപ്പുഴ അരൂരില്‍ എ.എം ആരിഫ് 38,519 വോട്ട് ഭൂരിപക്ഷം നേടി. ആലപ്പുഴയില്‍ തോമസ് ഐസകിന്റെ ഭൂരിപക്ഷം 31,032 ആണ്. മാവേലിക്കരയില്‍ ആര്‍. രാജേഷിന് 31,542 വോട്ട് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു. ആലത്തൂരില്‍ കെ.ഡി പ്രസന്നന്‍ 36,060 വോട്ട് ലീഡ് നേടി. തൃശൂര്‍ കയ്പമംഗലത്ത് ഇ.ടി ടൈസണ്‍ 33,440 വോട്ടിന് ജയിച്ചു. പുതുക്കാട് പ്രൊഫ. സി.രവീന്ദ്രനാഥ് 38,478 വോട്ടിന് വിജയിച്ചു. ചാത്തന്നൂരില്‍ ജി.എസ് ജയലാല്‍ 34,407 ആണ് ഭൂരിപക്ഷം. കുണ്ടറയില്‍ ജെ.മേഴ്‌സിക്കുട്ടി അമ്മയ്ക്ക് 30,460 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇരവിപുരത്ത് എം. നൗഷാദ് 28,803 ആണ് ഭൂരിപക്ഷം നേടിയത്.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ 33,632 വോട്ടുകള്‍ ലീഡ് നേടിയപ്പോള്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് 27,092 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. പൂഞ്ഞാറില്‍ പി.സി ജോര്‍ജ് 27,821 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
മലമ്പുഴയില്‍ വി.എസ് അച്യൂതാനന്ദന്‍ 27,142 വോട്ടിന് ജയിച്ചു. എലത്തൂരില്‍ എന്‍.സി.പിയിലെ എ.കെ ശശീന്ദ്രന്‍ 29,057 വോട്ടിന് ജെ.ഡി.യുവിനെ തോല്‍പ്പിച്ചു. കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ച എ.പ്രദീപ്കുമാറിന്റെ വിജയം 27,823 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ 26,011 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. തൃശൂര്‍ നാട്ടികയില്‍ ഗീത ഗോപി 26,777 വോട്ടിന് ജയിച്ചു. ചാലക്കുടിയില്‍ ബി.ഡി ദേവസ്യയുടെ ലീഡ് 26,648 ആണ്. മലപ്പുറം വണ്ടൂരില്‍ എ.പി അനില്‍കുമാര്‍ 23,864 വോട്ടിന് ജയിച്ചു. അടൂരില്‍ ചിറ്റയം ഗോപകുമാര്‍ 25,460 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കുറഞ്ഞ ലീഡുമായി വിജയിച്ച നേതാക്കളുമുണ്ട്. കാട്ടക്കടയില്‍ ഐ.ബി സതീഷ് 849 വോട്ടിനാണ് വിജയിച്ചത്. കൊടുവള്ളിയില്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ കാരാട്ട് റസാക്573, പെരിന്തല്‍മണ്ണയില്‍ മഞ്ഞിളാംകുഴി അലിയുടെ വിജയം 579 വോട്ടിനാണ്. വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസിലെ അനില്‍ അക്കര മൂന്ന് വോട്ടിനാണ് ലീഡ് ചെയ്യുന്നത്. പീരുമേട് ഇ.എസ് ബിജിമോള്‍ 314 വോട്ടിനാണ് വിജയിച്ചത്.

Add a Comment

Your email address will not be published. Required fields are marked *