കുവൈറ്റ് വീസയ്ക്ക് രണ്ടു വര്‍ഷത്തെ പാസ്പോര്‍ട്ട് കാലാവധി നിര്‍ബന്ധം
തിരുവനന്തപുരം : കുവൈറ്റിലേക്കുള്ള വീസ ലഭിക്കണമെങ്കില്‍ പാസ്പോര്ട്ടില് ചുരുങ്ങിയതു രണ്ടു വരര്ഷം കാലാവധി വേണമെന്ന് നിബന്ധന. തൊഴില്‍, ആശ്രീത വീസകള്‍ക്ക് നിബന്ധന ബാധകമാക്കും. സന്ദര്‍ശക വീസ ലഭിക്കാന്‍ ആറു മാസത്തെ കാലാവധിയെങ്കിലും ഉണ്ടായിരിക്കണം. വീസ കച്ചവടം, മനുഷ്യക്കടത്ത് എന്നിവ തടയനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങളെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
( രാജി രാമന്‍കുട്ടി )