കുട്ടികള്ക്കാ യി ചലച്ചിത്രാസ്വാദന റസിഡന്‍ഷ്യ ല്‍ ക്യാപ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര ആക്കാദമി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ച് ദിവസത്തെ ചലച്ചിത്രാസ്വാദന റസിഡന്‍ഷ്യല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. അഭിനയം, തിരക്കഥ,സംവിധാനം, ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ സാങ്കേതിക വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ തുടങ്ങിയവ ക്യാംപില്‍ ഉണ്ടാകും. തിരുവനന്തപുരത്ത് ഏപ്രില്‍25 മുതല്‍ 29 വരെയാണ് ക്യാമ്പ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷ 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, ബയോഡേറ്റ എന്നിവ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം എന്ന പേരില്‍ ഏപ്രില്‍ 15 ന് മുമ്പായി നല്‍കണം. അപേക്ഷകര്‍ അഭിനയം/ തിരക്കഥ- സംവിധാനം/ ഫോട്ടോഗ്രാഫി എന്നീ മേഖലയില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് രണ്ട് പുറത്തില്‍ കവിയാത്ത കുറിപ്പോ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷാഫോറം www.keralafilm.com എന്ന വെബ്സൈറ്റിലും അക്കാദമി ഓഫീസിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍0471- 2310323, 2312214, 8281207927