കുട്ടികളുടെ ഭാവി തന്റെ സ്വപ്നമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തുടങ്ങിവച്ച വിവരവിപ്ലവത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് നാമെല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ മുതലായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാനാവുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.സി.ഇ.ആര്‍.ടിയുടെ സഹായത്തോടെ സംഘടിപ്പിച്ച രണ്ടുമാസം നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് പുനര്‍ജനിയില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെ കുഞ്ഞുങ്ങളുടെ ഭാവി തന്റെ പ്രധാന പരിഗണകളിലൊന്നാണ്. കുട്ടികളെല്ലാവരും വളരെ ഉന്നതനിലയില്‍ എത്തുന്നത് താന്‍ സ്വപ്നം കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയാണ് തന്റെ റോള്‍ മോഡല്‍. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും വായിച്ചറിഞ്ഞ് ഗാന്ധിജിയുടെ ആദര്‍ശങ്ങളിലാണ് താന്‍ വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജാജി നഗര്‍, പൗണ്ട് കോളനി, കരിമഠം കോളനി എന്നിവിടങ്ങളിലെ അഞ്ച് ആറ്, ഏഴ് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുനര്‍ജനി ക്യാമ്പില്‍ പങ്കെടുക്കുന്നത്. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, മുഖ്യമന്ത്രിയുടെ പത്‌നി മറിയാമ്മ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Add a Comment

Your email address will not be published. Required fields are marked *