കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഫെബ്രുവരി 12 ന് തുറക്കും
തിരുവനന്തപുരം : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഫെബ്രുവരി 12 ന് വൈകിട്ട് 5.30 ന് തുറക്കും. കുംഭം 1 മുതല്‍5 വരെ (13 മുതല്‍ 17 വരെ )പതിവ് പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളായ പടിപൂജ, ഉദയാസ്തമയ പൂജ, എന്നിവ ഉണ്ടായിരിക്കും. അഞ്ച് ദിവസങ്ങളിലും നെയ്യഭിഷേകവും അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും നടത്താവുന്നതാണ്. ഫെബ്രുവരി 17 ന് രാത്രി 10 ന് നടയടയ്ക്കും. മീനമാസ പൂജകള്‍ക്കായി മാര്‍ച്ച് 14 ന് വീണ്ടും നട തുറക്കും. ശബരിമലയില്‍ താമസിക്കുന്നതിന് മുറി ബുക്ക് ചെയ്യാനും പൂജകള്‍ക്കും വഴിപാടുകള്‍ക്കുമായി ദേവസ്വം വെബ് സൈറ്റ് സന്ദര്‍ശിക്കുക.