കിഴക്കേകോട്ടയിലെ അതീവ സുരക്ഷാമേഖലയില്‍ തീപിടുത്തം

തിരുവനന്തപുരം : കിഴക്കേക്കോട്ടയില്‍ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ അതീവ സുരക്ഷാ മേഖലയില്‍ വന്‍ തീപിടുത്തം. പ്രമുഖ വസ്ത്ര വ്യാപാരശാലയുടെ തുന്നല്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു.
തൊട്ടടുത്ത കടകളിലേക്ക് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ഇതേത്തുടര്‍ന്ന് എയര്‍ ഫോഴ്‌സിന്റെ ഫയര്‍ യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണച്ചു. മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.

ഇസ്തിരി പെട്ടിയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.

Add a Comment

Your email address will not be published. Required fields are marked *