കിരണ്‍ ബേദി ബിജെപിയില്‍ ; ദില്ലിയില്‍ നിന്ന് മത്സരിക്കും
ദില്ലി (ഹിന്ദുസ്ഥാന്‍ സമാചാര്‍): മുന്‍ ഐ പി എസ്സ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ദില്ലിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് ഉറപ്പായി. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തനിക്കു പ്രചോദനം ആയതു നരേന്ദ്ര മോദിയുടെ നേതൃത്വമെന്ന് ബേദി പറഞ്ഞു.
താന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ബേദി വ്യക്തമാക്കി .മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു .
പോരഅണ്ണാ ഹസാരെക്കും അരിവന്ദ് കെജ്രിവാളിനും ഒപ്പം അഴിമതി വിരുദ്ധ സമരത്തില്‍ സജീവമായി പങ്കാളിയായിരുന്നു കിരണ്‍ ബേദി. പിന്നീട് ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണത്തിനുശേഷം ഹസാരെയോടൊപ്പമാണ് കിരണ്‍ ബേദി പ്രവര്‍ത്തിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍,അന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദിയെ പിന്തുണച്ച് കിരണ്‍ ബേദി പ്രസ്താവന നടത്തിയിരുന്നു.