കിരണ്‍ ബേദിയെ കുറിച്ച് മോശം പരാമര്‍ശം ; ആം ആദ്മിയുടെ കുമാര്‍ ബിശ്വാസിനെതിരെ ബിജെപി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും

ദില്ലി  ; ദില്ലിയിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതിനു ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ബിജെപി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുന്നു . ബിശ്വാസിനെതിരെ ബേദി ഇക്കാരണത്താല്‍ ഒരു പോലിസ് പരാതിയും നല്‍കിയിട്ടുണ്ട് . അടുത്തിടെ ആം ആദ്മിക്ക് വേണ്ടി ബിശ്വാസ് നയിച്ച ഒരു റാലിക്കിടെയാണ് ബേദിക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയത് . പ്രമുഖ ബിജെപി നേതാക്കള്‍ ആയ ഷെയ്ന എന്‍ സി , മീനാക്ഷി ലേഖി , ഷാസിയ ഇല്മി , നിര്‍മല സീതാരാമന്‍ , സതീഷ്‌ ഉപാധ്യായ തുടങ്ങിയവരും ആം ആദ്മിക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിട്ടുണ്ട് . ആം ആദ്മി ഭരണത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയും സമാധാനവുമാണ് ഉറപ്പാക്കാന്‍ പോകുന്നതെന്ന് ബേദി ട്വിട്ടരില്‍ പ്രതികരിച്ചു .

 

Add a Comment

Your email address will not be published. Required fields are marked *