കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡി.ആര് വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി.ആര് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട യിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
2,211 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. 17 മിനിറ്റായിരുന്നു വിക്ഷേപണസമയം. ഇന്‍സാറ്റ് 3 ഡി.ആര് കാലാവസ്ഥാ നിരീക്ഷണത്തിനുള്ള അത്യാധുനികസംവിധാനങ്ങളടങ്ങിയ ഉപഗ്രഹമാണ്. രാത്രിയില്‍ പോലും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നല്കാന് ഈ ഉപഗ്രഹത്തിനാവും എന്നതാണ് പ്രത്യേകത.
ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. എഫ്. 05 ഇന്‍സാറ്റ് 3 ഡി. ആറുമായി കുതിച്ചുയരും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിനാണ് ജി.എസ്.എല്‍.വി. എഫ്. 05 ല്‍ ഉപയോഗിക്കുന്നത്.