കാര്‍ത്തികേയന്‍ ശാന്തനായ നേതാവ് : വി എസ

തിരുവനന്തപുരം: അന്തരിച്ച കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ശാന്തനായ രാഷ്‌ട്രീയ നേതാവായിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ അനുസ്‌മരിച്ചു. കാര്‍ത്തികേയന്‍ സൗമ്യനും ലാളിത്യം കാത്തുസൂക്ഷിക്കുകയും ചെയ്‌ത നേതാവായിരുന്നുവെന്നും വിഎസ്‌ തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനും ഔദ്യോഗിക പരിപാടികള്‍ റദ്ദ് ചെയ്തു

സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. രാവിലെ കൊച്ചിയില്‍ വീക്ഷണത്തിന്റെ പരിപാടിക്കായി കോണ്‍ഗ്രസ്‌ നേതാക്കളെല്ലാം ഒത്തുകൂടിയിരുന്നു. പിന്നീടാണ്‌ കാര്‍ത്തികേയന്റെ മരണ വാര്‍ത്തയെത്തിയത്‌. ഇതേതുടര്‍ന്ന്‌ പരിപാടി ഔദ്യോഗികമായി നടത്തി നേതാക്കള്‍ പിരിയുകയായിരുന്നു.

മുഖ്യമന്ത്രിയും സുധീരനും തിരുവനന്തപുരത്തേയ്‌ക്ക്‌ മടങ്ങി. എ.കെ.ആന്റണി ഉള്‍പ്പടെയുള്ള നേതാക്കള്‍ കൊച്ചിയിലുണ്‌ടായിരുന്നു. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും കെ.സുധാകരനും ബെന്നി ബെഹനാന്‍ എംഎല്‍എയും ബംഗളൂരുവിലേയ്‌ക്ക്‌ തിരിച്ചിട്ടുണ്‌ട്‌.

സ്പീക്കറുടെ നിര്യാണം : സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഖാചരണം

സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ ഒരാഴ്‌ചത്തെ ദുഖാചരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്‌ട്‌. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്‌ട്‌.

 

Add a Comment

Your email address will not be published. Required fields are marked *