കാനന സംഗമം 2015 ലോഗോ പ്രകാശനം ചെയ്തു

വനം വന്യജീവി വകുപ്പ് ഏപ്രില്‍ 17 മുതല്‍ 22 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന കാനന സംഗമം 2015 -ന്റെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ബി.എസ്. കോറി, എസ്.സി. ജോഷി, ഹരികുമാര്‍, ടി.ജെ. ടെസി, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരപാണ്ഡ്യന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ മെഹര്‍ സിംഗ്, ഡി.കെ. വര്‍മ്മ, കെ.ജെ. വര്‍ഗീസ്, സുരേന്ദ്രകുമാര്‍, നാരായണന്‍ കുട്ടി, കെ.ജി. മോഹന്‍ലാല്‍, ശ്രീപാല്‍, ശോഭന കമല സുദര്‍ശന റാവു തുടങ്ങിയവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *