കശ്‌മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മേഖലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ വെടിവെപ്പിനെത്തുടര്‍ന്ന് പുലര്‍ച്ചെയോടെയാണ് രണ്ടു പേരെയും സൈന്യം വധിച്ചത്. ത്രാല്‍ സ്വദേശികളായ ഷാബിര്‍ മിര്‍, ഇദ്രിസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരും കഴിഞ്ഞ കുറച്ചുകാലമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന നിരോധിതസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നെന്ന് സൈനികവക്താവ് അറിയിച്ചു. ഇവര്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് രണ്ട് എ കെ 47 റൈഫിളുകളും 90 വെടിയുണ്ടകളും കണ്ടെടുത്തു. ഒരാഴ്ചയ്ക്കിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ ബുധനാഴ്ച കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ മരിക്കുകയും നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Add a Comment

Your email address will not be published. Required fields are marked *