കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണത്തിന് സാധ്യയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ദില്ലി : ജമ്മുകശിമീരിലെ സാംബ, കത്വ ജില്ലകളില്‍ തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.  നിരോധിത സംഘടനകളാണ് ലഷ്കര്‍- ഇ- തോയ്ബയും ഹിസ്ബൂള്‍ മുജാഹിദീനും ആണ് ആക്രമണം നടത്താന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണ സാധ്യതയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഐബി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാന്പിന് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *