കള്ളപ്പണം : അംബാനി സഹോദരന്മാര്‍ , ബിര്‍ള തുടങ്ങിയ മുന്‍ നിര വ്യവസായികളുടെ പേരുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ;  ജനീവ ആസ്ഥാനമായുള്ള എച്ച്‌എസ്‌ബിസി ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 1195ഇന്ത്യാക്കാരുടെ പട്ടിക ലഭിച്ചതായി അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കണ്‍സോര്‍ഷ്യം വെളിപ്പെടുത്തി. ഇന്ത്യയില്‍നിന്നു ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രമാണ്‌ അന്വേഷണത്തില്‍ പങ്കെടുത്തത്‌. 628പേരുടെ വിവരങ്ങളായിരുന്നു ഫ്രഞ്ച്‌ അധികൃതര്‍ നല്‍കിയിരുന്നത്‌. 

എന്നാല്‍ 1195 ഇന്ത്യാക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണെ്‌ടന്നാണു വാഷിംഗ്‌ടണ്‍ ആസ്ഥാനമായ അന്വേഷണ സംഘത്തിനു ലഭിച്ച റിപ്പോര്‍ട്ട്‌. നിരവധി മുന്‍നിര വ്യവസായികള്‍ക്കും സ്വിസ്‌ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ളതായി കണെ്‌ടത്തിയിട്ടുണ്‌ട്‌. അംബാനി സഹോദരങ്ങളായ മുകേഷ്‌ അംബാനി,അനില്‍ അംബാനി, ആനന്ദ്‌ ചന്ദ്‌ ബര്‍മന്‍,രാജന്‍ നന്ദ, യശോവര്‍ധന്‍ ബിര്‍ള തുടങ്ങിയവരും വജ്രവ്യാപാരികളായ റസല്‍ മേത്ത, അനൂപ്‌ മേത്ത,തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ മിക്കവരും മുംബൈ സ്വദേശികളും വിദേശത്ത്‌ സ്ഥിരതാമസക്കാരുമാണ്‌. 

മുന്‍ യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രണീത്‌ കൗര്‍,കോണ്‍ഗ്രസ്‌ മുന്‍ എംപി അന്നു താണ്ഡന്‍,മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം നാരായണ്‍ റാണെ, മകന്‍ നിലേഷ്‌ റാണെ,കോണ്‍ഗ്രസ്‌ മുന്‍മന്ത്രി അന്തരിച്ച വസന്ത്‌ സാഥെ, ബാല്‍ താക്കറെയുടെ മരുമകള്‍ സ്‌മിത താക്കറെ എന്നീ രാഷ്‌ട്രീയക്കാരുടെ പേരുകളും പട്ടികയിലുണ്‌ട്‌. 

സ്വരാജ്‌ പോള്‍, നരേഷ്‌കുമാര്‍ ഗോയല്‍ തുടങ്ങിയ പ്രമുഖരും കള്ളപ്പണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്‌ട്‌. 
ലണ്‌ടന്‍ ആസ്ഥാനമായ എച്ച്‌എസ്‌ബിസി ബാങ്കില്‍ പണം നിക്ഷേപിച്ചവരില്‍ പ്രധാന രാഷ്‌ട്രീയക്കാരും വജ്രവ്യാപാരികളും ആയുധ വ്യാപാരികളും ഉള്‍പ്പെടുന്നു. നിരവധി വിദേശ ഇന്ത്യാക്കാര്‍ക്കും സ്വിസ്‌ ബാങ്കില്‍ അക്കൗണ്‌ടുള്ളതായി കണെ്‌ടത്തിയിട്ടുണ്‌ട്‌.

Add a Comment

Your email address will not be published. Required fields are marked *