കല്‍ക്കരിപാടം അഴിമതി : ജൂലൈ 15 നു വാദം കേള്‍ക്കും
ദില്ലി : കല്‍ക്കരിപ്പാടം അഴിമാതിക്കെസില്മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിനും ഹിന്ടാല്കോ മേധാവി കുമാര മംഗളം ബിര്‍ളക്കും മറ്റു രണ്ടു പേര്‍ക്കും അയച്ച സമന്‍സ് ഏപ്രില്‍ ഒന്നിന് സുപ്രീം കോടതി സ്റ്റേ ചെയ്ത സംഭവത്തില്‍ അന്വേഷണ ഏജന്‍സിയുടെ ഹര്ജിയിന്മേലുള്ള വാദം പ്രത്യേക കോടതി ജൂലൈ 15 നു കേള്‍ക്കും . രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിച്ച സംഭവത്തില്‍ അന്വേഷണ ഏജന്‍സി ആദ്യം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ പ്രതിചെര്തിരുന്നില്ല . പുതുതായി അദ്ദേഹത്തെ കൂടി പ്രതിചെര്ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയും മന്മോഹന് സിംഗ് സത്യസന്ധനായ പ്രധാനമന്ത്രിയായിരുന്നു എന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ഗ്രെസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ റാലി നടത്തുകയും ചെയ്തിരുന്നു . സിംഗിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അദ്ദേഹത്തിന് സി ബി ഐ അയച്ച സമന്‍സ് സ്റ്റേ ചെയ്യുകയും കേസില്‍ നേരിട്ട് ഹാജരാകെണ്ടാതില്ല എന്ന് അറിയിക്കുകയും ചെയ്തു . ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റും നേരിട്ട് ഹാജരാകാന്‍ സി ബി ഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു . പ്രധാനമാന്ത്രിആയിരിക്കെ കല്‍ക്കരി മന്ത്രാലയത്തിന്റെ അധികച്ചുമതല വഹിച്ചിരുന്ന സമയത്ത് കുമാരമംഗലം ബിര്‍ലയുടെ ഹിന്ടാല്കോ കമ്പനിക്കു വഴിവിട്ടു കല്കരി പാടം അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടം ഉണ്ടാക്കി എന്നാണു കേസ് .