കല്‍കരിപ്പാടം
ദില്ലി ; പഴയ ഉടമകള്‍ തങ്ങളുടെകൈവശമുള്ള കല്‍ക്കരി പാടങ്ങള്‍ ഏപ്രില്‍ 8 നുമുന്പു ഒഴിയണം എന്നും കല്‍ക്കരി ഖനനം മാര്‍ച്ച് 31 നുമുന്പു നിര്‍ത്തണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി . പുതിയ ലേലത്തില്‍ വിജയിച്ചവര്‍ക്ക് പാടങ്ങള്‍ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ് ഇതെന്നും കേന്ദ്ര കല്‍ക്കരി മന്ത്രാലയം അറിയിച്ചു . ആദ്യ ഘട്ടത്തില്‍ കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതില്‍ 1.8 ലക്ഷം കോടി രൂപയുടെ നഷ്ടംഖജനാവിന് ഉണ്ടാക്കി എന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു . പുതിയതായി ലേലം വിളിച്ചപ്പോള്‍ 2 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് ഖജനാവിന് ഉണ്ടായത് എന്നത് ശ്രദ്ധേയമാണ് .33 കല്‍ക്കരി പാടങ്ങള്‍ ആണ് രണ്ടാം ഘട്ടത്തില്‍ പുനര്‍ ലേലത്തിനു വിധേയമാക്കിയത് . ആദ്യ ഉടമകള്‍ കല്‍ക്കരി സമയത്തിന് മുന്‍പ് നീക്കം ചെയ്തു നല്കുന്നതില് വീഴ്ച വരുത്തുകയാണ് എങ്കില്‍ രണ്ടാം ഘട്ടത്തിലെ വിജയിച്ച ഉടമകള്‍ക്ക് അവ ഉപയോഗിക്കാനുള്ള അധികാരം നല്‍കുന്നതായും മന്ത്രാലയം വ്യക്തമാക്കി . നിലവിലെ 33 പാടങ്ങള്‍ക്കു പുറമേ 15-2൦ പടങ്ങള്‍ കൂടി പുനര്‍ ലേലത്തിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചു വരുന്നുണ്ട് . രണ്ടാം യു പി എ സര്‍ക്കാരിന്റെ സമയത്ത് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന സമയത്ത് ഹിന്ടല്കോ കമ്പനിക്കു അനധികൃതമായി കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചു നല്കി ഖജനാവിന് 1.8 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി വച്ചു എന്ന കേസില്‍ സി ബി ഐ മന്മോഹന് സിംഗിനെ കഴിഞ്ഞ ആഴ്ച്ചയനു പ്രതിചെത്ത്തത് . ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . അദ്ദേഹത്തിന് പുറമേ മുന്‍ കല്‍ക്കരി സെക്രെട്ടറി പി സി പരേഖ് , ഹിന്ടല്കോ ഉടമ കുമാരമാഗലം ബിര്‍ള തുടങ്ങിയവരോടും കോടതി നേരിട്ട് ഹാജരാകാന്‍ നോട്ടിസ് അയച്ചിരുന്നു .