കറുത്ത വര്‍ഗക്കാരനെ വെടിവച്ചു കൊന്നകെസില് പോലീസുകാരനെതിരെ കേസെടുത്തു
സൌത്ത് കരോലിന : കറുത്ത വര്‍ഗക്കാരനെ വെടിവച്ചുകൊന്ന കേസില്‍ പോലീസുകാരനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു . നോര്‍ത്ത് ചാള്സ്സ്റ്റാന് സ്ലെജരിനെതിരെ ആണ് കേസ് . ഇയാളെ ഇന്നലെ വൈകിട്ട് പോലിസ് അറസ്റ്റ് ചെയ്തു . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു ഇയാള്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു .വാള്‍ട്ടര്‍ ലാമാര്‍ സ്കോട്ട് എന്നയാളെ ശനിയാഴ്ചയാണ് സ്ലെജര് കൊലപ്പെടുത്തിയത് .കാറിന്റെ ലൈറ്റ് തകര്തതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍ .