കര്ഷചകര്ക്കു വേണ്ടി അഗ്രിക്ലിനിക്കുമായി വെളളായണി കാര്ഷി്ക കോളേജ് വിദ്യാര്‍ത്ഥി കള്‍
തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വെളളായണി കാര്‍ഷിക കോളജിലെ അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ ഗ്രാമീണ കാര്‍ഷിക പ്രവൃത്തിപരിചയ പരിപാടി സംഘടിപ്പിച്ചു. മലയിന്‍കീഴ്,വിളവൂര്‍ക്കല്‍ പഞ്ചായത്തുകളില്‍ നടന്ന സമൃദ്ധി അഗ്രി ക്ലിനിക്കില്‍”കാര്‍ഷികവിള പരിപാലനം, രോഗ-കീട നിയന്ത്രണം,കൂണ്‍കൃഷി, മട്ടുപ്പാവു കൃഷി തുടങ്ങിയവയെക്കുറിച്ചുളള ക്ലാസ്സുകളായിരുന്നു പ്രധാനം. വിദ്യാര്‍ത്ഥികള്‍ കര്‍ഷകരുടെ വിളകള്‍ക്കുളള രോഗബാധകള്‍ ചോദിച്ചറിഞ്ഞ് രോഗ-കീട നിയന്ത്രണങ്ങള്‍ക്കുളള പ്രതിവിധികള്‍ നിര്‍ദ്ദേശിച്ചു. ഒപ്പം വളവും ജൈവകീടനാശിനികള്‍ ഉള്‍പ്പെടെയുളള മരുന്നുകളും കുറഞ്ഞ വിലക്ക് വിതരണം ചെയ്തു. കാര്‍ഷിക കോളജില്‍ത്തന്നെ ഉല്‍പാദപ്പിച്ച പച്ചക്കറി വിത്തുകളും, വിവിധയിനം വൃക്ഷത്തൈകളും കാര്‍ഷിക വിപണനകേന്ദ്രത്തില്‍ വില്പന നടത്തി. ഇതോടനുബന്ധിച്ച നടന്ന കാര്‍ഷിക പ്രദര്‍ശനത്തില്‍ കൃഷിത്തോട്ടത്തില്‍ കണ്ടു വരുന്ന രോഗബാധകള്‍, അവയ്ക്കുളള പ്രതിവിധികള്‍, നടീല്‍ രീതികള്‍, കീടങ്ങള്ക്കുളള കെണി,കൃഷിക്കലണ്ടര്, തേനീച്ചവളര്‍ത്തല്‍, തൊടിയിലെ ഔഷധ സസ്യങ്ങള്‍ തുടങ്ങിവയെക്കുറിച്ചുളള നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധവും അതില്‍നിന്നു വെര്‍മിവാഷ് ശേഖരിച്ച് ഉപയോഗിക്കുന്ന രീതിയും കര്‍ഷകശ്രദ്ധ നേടി. മണ്ണുപരിശോധനക്ക് സംവിധാനമുളള കാര്‍ഷിക കോളജിന്റെ വാഹനവും കര്‍ഷകര്‍ക്ക് സഹായകമായി. കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിരീതിക്കനുസരിച്ചുളള നിര്‍ദ്ദേശങ്ങള്‍ ഇതുവഴി ലഭ്യമായി. കര്‍ഷകരുമായി ഇടപഴകിയും,കൃഷിവിജ്ഞാനകേന്ദ്രം, കൃഷി ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കയച്ചും വിദ്യാര്‍ത്ഥികള്‍ പ്രായോഗിക പരിശീലനം നേടി കാര്‍ഷികമേഖലയ്ക്ക് അനുയോജ്യരായ ഉദ്യോഗസ്ഥരാകണം എന്ന ലക്ഷ്യം കൂടി ഈ സംരംഭത്തിനു പിന്നിലുണ്ടന്ന് അദ്ധ്യാപകര്‍ പറഞ്ഞു. പുളിമാത്ത്, വെട്ടൂര്‍,ചെറിനിയൂര്, നഗരൂര്‍ എന്നിവിടങ്ങളിലും അഗ്രിക്ലിനിക്ക് സംഘടിപ്പിച്ചിരുന്നു. നൂറു വിദ്യാര്‍ത്ഥികളടങ്ങിയ ബാച്ചിനെ 50പേരടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് അഗ്രിക്ലിനിക്കിനയക്കുന്നത്. ഡോ. ഫൈസല്‍, ഡോ. അമ്പിളി, ഡോ. ഹീര എന്നീ അദ്ധ്യാപകരാണ് ടീമിനെ നയിക്കുന്നത്. രണ്ടു പഞ്ചായത്തുകളിലുമായി മുന്നൂറോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. മലയിന്‍കീഴ് പഞ്ചായത്തില്‍ അഗ്രിക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനിത നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രന്‍നായര്‍, വികസനകാര്യ ചെയര്‍പേഴ്സണ്‍ രമകുമാരി, പഞ്ചായത്തംഗം മീന എന്നിവര്‍ പങ്കെടുത്തു. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ പഞ്ചായത്തുപ്രസിഡന്റ് ടി. ലാലി പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹരിപ്രിയ,സെക്രട്ടറി ടൈറ്റസ്, കൃഷിഓഫീസര്‍ ജിന്‍രാജ് മറ്റു പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കടുത്തു.