കരിപ്പൂര്‍ റണ്വേ് നവീകരണം

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം പ്രവര്‍ത്തനങ്ങള്‍ ഹജ്ജ് യാത്രക്കാരെ ബാധിച്ചേക്കാം എന്ന ആശങ്കയിലാണ് വിശ്വാസികള്‍. വലിയ വിമാനങ്ങള്‍ക്ക് നിരോധനമുള്ള ആറ് മാസത്തിനിടെയാണ് ഹജ്ജ് സീസണ്‍ തുടങ്ങുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ 21 ന് ഹജ്ജ് കമ്മിറ്റി യോഗം ചേരുന്നുണ്ട് 6898 പേരാണ് കഴി!ഞ്ഞവര്‍ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ കരിപ്പൂരില്‍ നിന്നും ഹജ്ജിനായി പോയത്. 2 ജംബോ ഫ്‌ലൈറ്റുകളടക്കം സൗദി എയര്‍ലൈന്‍സ് ഹജ്ജിനായി ഒരുക്കിയത് 21 പ്രത്യേകവിമാനങ്ങള്‍. ഇത്തവണ ആദ്യ ഹജ്ജ് സംഘം പുറപ്പെടുന്നത് ഓഗസ്റ്റ് 17 നാണ്..നിശ്ചയിച്ച പ്രകാരമാണെങ്കില്‍ കരിപ്പൂര്‍ റണ്‍വെ നവീകരണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്ന സമയതമായിരിക്കുമിത്.

Add a Comment

Your email address will not be published. Required fields are marked *