കരളും വൃക്കയും ദാനം ചെയ്ത്എസ്എസ്എല്സി വിദ്യാര്‍ത്ഥി
കൊച്ചി: തന്റെ മാതാപിതാക്കളുടെ പ്രായമുള്ള രണ്ടുപേര്‍ക്ക് കരളും വൃക്കയും ദാനം ചെയ്ത് എസ്എസ്എല്‍സി വിദ്യാര്‍ത്ഥി. ആലപ്പുഴ തത്തംപിള്ളി കറുകയില്‍ വാര്‍ഡ് കാര്‍ത്തികയില്‍ രമേശന് മോന് പിള്ളയുടെ മകന് ആര്. അമലാണ് ഇന്നലെ അവയവങ്ങള്‍ ദാനം ചെയ്തത്. ആലപ്പുഴ പൂന്തോപ്പ് സെന്റ്മേരീസ് സെന്‍ട്രല്‍ സ്ക്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമല്‍.കഴിഞ്ഞ 22ന് വീടിനു സമീപം ബൈക്കപകടത്തിലാണ് അമലിന് തലയ്ക്കും വയറിനും സാരമായി പരിക്കേറ്റത്. ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ 24 ന് ലേക്ക്ഷോറില്‍ എത്തിക്കുകയായിരുന്നു.കരള്‍ ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 54 കാരനായ വാഴക്കുളം സ്വദേശിക്കു വച്ചു പിടിച്ചു. ഒരു വൃക്ക ലേക്ക്ഷോര്‍ ആശുപത്രിയിലെ 55 വയസുകാരനായ ആലപ്പുഴ സ്വദേശിക്കു മാറ്റി വച്ചു. ലേക്ക്ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, യൂറോളജിസ്റ്റുമാരായ ഡോ. ജോര്‍ജ് പി.ഏബ്രഹാം, ഡോ. ഡാറ്റ്സണ്‍ ജോര്‍ജ് പി., അത്യാഹിതചികിത്സാ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം ് കരള്‍ – വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.