കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി) എന്നീ കോഴ്സുകളിലേക്കും അവധിക്കാല കോഴ്സുകളായ എം.എസ്. ഓഫീസ്, ഡി.റ്റി.പി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബേസിക് കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്നീ കോഴ്സുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളുംwww.cptctvpm.in എന്ന വെബ്സൈറ്റിലോ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഓഫീസിലോ നിന്ന് ലഭിക്കും. ഫോണ്‍: 0471-2360611.