കമിതാക്കളെ ഇസ്ലാമിക ഭീകരര്‍ ആള്കൂട്ടത്തിനു മുന്നില്‍ കല്ലെറിഞ്ഞു കൊന്നു

ബാഗ്ദാദ്:കമിതാക്കളെ ഐ എസ കൊടും ഭീകരര്‍ ജനകൂട്ടത്തിനുമുന്നില്‍ വച്ച് കല്ലെറിഞ്ഞു കൊന്നു. മൊസൂളിലെ നിനേവെ പ്രവിശ്യയിലായിരുന്നു സംഭവം. വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണു ഇവര്‍ക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണം. കണ്ണുകെട്ടി കൈകൾ കയറുകൊണ്ട് ബന്ധിച്ചാണ് കമിതാക്കളെ ശിക്ഷ നടപ്പാക്കാനായി ജനമദ്ധ്യത്തില്‍ കൊണ്ടുവന്നത്. എറിയുന്നതിനായുള്ള കല്ലുകൾ റോഡില്‍ നേരത്തെതന്നെ കൂട്ടി ഇട്ടിരുന്നു. ജനങ്ങളെ വിളിച്ചുകൂട്ടിയശേഷം ഒരു ഭീകരൻ ഇരുവർക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. തുടർന്ന് ഭീകരരും കൂടിനിന്ന ചില നാട്ടുകാരും ചേർന്ന് ഇവരെ കല്ലെറിഞ്ഞു കൊന്നു. ഈ കാടത്തത്തിനു നേതൃത്വം നല്‍കിയത് ഐ എസ മേധാവിയായ അബു അൻസാർ അൽ-അൻസാരിയാണ്.

Add a Comment

Your email address will not be published. Required fields are marked *