കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ പിടികൂടി

ദില്ലി:പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബിജെപി എം പി മീനക്ഷിലെഖി ട്വിട്ടരില്‍ അറിയിച്ചു . കേസ്സില്‍ മാജിദിനെയും മുകുള്‍ അലാമിനെയും അറസ്റ്റ് ചെയ്തു എന്നായിരുന്നു അവരുടെ ട്വീറ്റ്. പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം വരുത്തിയ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയര്‍ന്നിരുന്നത് . കന്യാസ്ത്രീ പ്രവര്‍ത്തിച്ചിരുന്ന ജീസസ് ആന്‍ഡ്‌ മേരി സ്കൂളില്‍ എത്തീ ശനിയാഴ്ച ദേശീയ വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു . സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സി സി ടി വി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞ്ട്ടുന്ടെന്നും എന്നിട്ടും ഇതേവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും ആയിരുന്നു വനിതാ കമ്മിഷന്‍ അംഗങ്ങളുടെ ആരോപണം . അതിനിടെ ആശുപത്രി വിട്ട കന്യാസ്ത്രീയെ രഹസ്യ കേദ്രതിലേക്ക് മാറ്റിയിര്‍ക്കുകയനു ഇപ്പോള്‍ .

 

Add a Comment

Your email address will not be published. Required fields are marked *