കന്യാസ്ത്രീയെ മാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

കൊൽക്കത്ത: പശ്ചിമബംഗാളിൽ 75കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. മുഹമ്മദ് സലീം ഷെയിഖ്,​ ഗോപാൽ സ‌ർക്കാർ എന്നിവരാണ് അറസ്റ്റിലായത്.

 

സലീമിനെ സി.ഐ.ഡി  മുംബയിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. സലീമിന് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സലീം പിടിയിലായത്. ഇയാളെ കൊൽക്കത്തയില്‍ തിരികെ കൊണ്ടുവന്നു.

മാർച്ച്13ന് രാത്രിയാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ എട്ടു കവർച്ചക്കാർ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. റാണാഘട്ടിലെ ജീസസ് ആൻഡ് മേരി കോൺവെന്റിലെത്തിയ ആയുധധാരികളായ എട്ടംഗ കവർച്ചാ സംഘത്തെ തടയവെയാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്. സ്റ്റാഫ് റൂമിലെ സിസിടിവി കാമറയിൽ പതിഞ്ഞ നാല് കവർച്ചക്കാരുടെ വീഡിയോ ദ്രിശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് നേരത്തെ കസ്റ്റഡില്‍ എടുത്തിരുന്നു.

Add a Comment

Your email address will not be published. Required fields are marked *