കത്ത് കൈമാറില്ലെന്നു സോളാര്‍ തട്ടിപ്പ് കേസ്സിലെ പ്രതി സരിത
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട കത്ത് അന്വേഷണ സംഘത്തിനു കൈമാറില്ലെന്നു സോളാര്‍ തട്ടിപ്പ് കേസ്സിലെ പ്രതി സരിത എസ്. നായര്‍. പി.സി. ജോര്‍ജ് കത്ത് എങ്ങനെ പുറത്തുവിട്ടു എന്നതു ദുരൂഹതയാണെന്നും സരിത പറഞ്ഞു.
ജയിലില്‍ പോകുന്നതിനു മുന്‍പാണു കെ.എം. മാണിയെ കണ്ടിട്ടുള്ളതെന്നു സരിത പറയുന്നു. ജിയിലില്‍ പോകുന്നതിനു മുന്‍പോ അതിനു ശേഷമോ ബാലകൃഷ്ണ പിള്ള കത്ത് പുറത്തുവിട്ടിട്ടില്ല എന്ന് സരിത പറയുന്നു.