കണ്ണൂരില്‍ സംഘര്‍ഷം ; സിപിഎം പ്രവര്ത്ത ന് കൊല്ലപ്പെട്ടു
കണ്ണൂര്‍: ഇന്ന് പുലര്‍ച്ചെ പാനൂരില്‍ ബോംബേറില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടു. വടക്കേപൊയിലൂര്‍ പാറയുള്ള പറമ്പത്ത് വള്ളിച്ചാലില്‍ വിനോദന്‍ (36) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി താലൂക്കില്‍ വൈകിട്ട് ആറ് വരെ സിപിഎം ഹര്‍ത്താല്‍ ആചരിക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ ഒരു കമ്പനി സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് ആരോപിച്ചു.