കഞ്ചാവ് കേസ്സ്

കൊച്ചി:  കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഗ്രേഡ് എസ് ഐ പൗലോസിനെതിരെയും ഇടനിലക്കാരി കവിതാ പിള്ളക്കെതിരെയും വിജിലന്‍സ് കേസെടുത്തു. പൗലോസ് ഒന്നാം പ്രതിയും കവിതാപിള്ള രണ്ടാം പ്രതിയുമാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും അന്വേഷണത്തിന്റെ ഭാഗമായി ഇവരെയും പ്രതി ചേര്‍ക്കുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

കഞ്ചാവ് കേസിലെ പ്രതിയെ വിട്ടയക്കാനും ചിലരെ കേസില്‍ നിന്ന്് ഒഴിവാക്കാനും കളമശേരി സ്‌റ്റേഷനിലെ ചില പോലീസുകാര്‍ നേരിട്ടുകൈക്കൂലി വാങ്ങുകയും കവിതാ പിള്ളയെ ഇടനിലക്കാരിയാക്കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഗ്രേഡ് എസ് ഐ പൗലോസ്,എ എസ് ഐ രാജന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ,സനല്‍ എന്നിവരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Add a Comment

Your email address will not be published. Required fields are marked *