ഓഫീസ് സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് ഗോവന്സര്‍ക്കാര്‍

പനാജി: കലാ സാംസ്ക്കാരിക വകുപ്പിലെ ഉദ്യോഗസ്ഥരുടെ വേഷത്തിലെ ഔചിത്യം നിലനിർത്താനായി ഗോവൻ സർക്കാരിന്റെ വ്യത്യസ്ത നിരോധനം. ഇനി മുതൽ ഓഫീസ് സമയത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ, ടീ ഷർട്ടുകൾ, ജീൻസ്, മൾട്ടി പോക്കറ്റഡ് പാന്റുകൾ എന്നിവ ധരിക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയിരിക്കുകയാണ് അധികൃതർ.
ഇന്ന് നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി വകുപ്പ് മന്ത്രിയായ ദയാനന്ദ് മൻഡ്രേക്കർ ഇക്കാര്യം വെളിപ്പെടുത്തി. ഔദ്യോഗിക വസ്ത്രങ്ങൾ മാത്രം ധരിക്കാനാവശ്യപ്പെട്ട് വകുപ്പ് മേധാവി പ്രസാദ് ലോലിയെങ്കാർ അടുത്ത കാലത്ത് ഉത്തരവു പുറപ്പെടുവിച്ചതായി അദ്ദേഹം അറിയിച്ചു.മാത്രമല്ല, ഡ്രസ് കോഡ് ലംഘനം പരിശോധിക്കാനായി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാക്ക് പ്രത്യേക ചുമതല നൽകിയിട്ടുമുണ്ട്.

Add a Comment

Your email address will not be published. Required fields are marked *