ഓപറേഷന്‍ മൈത്രി : ഉന്നതതല സംഘം നേപ്പാളിലേക്ക് തിരിച്ചു

ദില്ലി : ദുരിത മുഖത്ത് സഹായമെകാന്‍ ആഭ്യന്തര മന്ത്രാലയം അഡിഷണല്‍ സെക്രെട്ടറി ബൈക്ക് പ്രസാദ് ഉള്‍പ്പെടെയുള്ള ഉന്നത തല സംഘം നേപ്പാളിലേക്ക് പുറപ്പെട്ടു . 8൦ വര്‍ഷത്തിനു ശേഷം എത്തിയ അതി ഭീകരമായ ദുരന്തത്തില്‍ ഓപറേഷന്‍ മൈത്രിയുമായി ഇന്ത്യ നേപ്പാളിന് ആശ്വാസം പകര്‍ന്നു കൊണ്ടിരിക്കുന്നു . 33൦൦ ഓളം പേര്‍ ഇതുവരെ മരണപ്പെട്ടതായാണ്‌ കണക്കു . വീടുകള്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ ഇതിനിരട്ടി വരും . ഒട്ടേറെ പേരുടെ നില ഗുരുതരമായി തുടരുന്നു . 24×7 മണിക്കൂര്‍ അശ്രാന്ത പരിശ്രമമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ നടത്തുന്നത് . രാജ്യത്തെ ഏക വിമാന താവലമാകട്ടെ ഭുകമ്പത്തില്‍ റണ്‍ വേക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു അടഞ്ഞു കിടക്കുകയാണ് . നേപ്പാളില്‍ ഉണ്ടായ ഭുകംപത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 67 പേരും ചൈനയില്‍ 2൦ പേരും കൊല്ലപ്പെട്ടു . എവറസ്റ്റില്‍ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായി അവിടെ 18 ഓളം പേര്‍ കൊല്ലപ്പെട്ടു . ദുരന്തത്തില്‍ തകര്‍ന്ന വൈദ്യുതി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എന്നിവ ഇനിയും പൂര്‍ണമായി പ്രവര്‍ത്തന ക്ഷമം ആകാതിരിക്കുന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട് . ഇപ്പോള്‍ രക്ഷാ പ്രവര്ത്തനം മാത്രമാണ് ലക്ഷയമെന്നു നേപ്പാള്‍ ആഭ്യന്തര മന്ത്രി ലക്ഷ്മി പ്രസാദ് ധക്കള്‍ മാധ്യമങ്ങളെ അറിയിച്ചു . നേപ്പാളിലെ ഏറ്റവും പ്രസിദ്ധമായ ധാരഹര ടവറില്‍ സംഭവസമയത് 15൦ ഓളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം . ഇവിടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും മാറ്റിയിട്ടില്ല . 3൦ മൃതദേഹങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് കണ്ടെടുത്തത് . 2൦ പേരെ പരിക്കുകളോടെ ടവറില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു .ദേശീയ ദുരന്ത നിവാരണ സേന തലവന്‍ ഒപി സിംഗ് ഇന്ന് നേപ്പാള്‍ സര്കകരുമായി ചര്‍ച്ച നടത്തും .

Add a Comment

Your email address will not be published. Required fields are marked *