ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റിന് നിയന്ത്രണവുമായി റെയില്‍വെ
ദില്ലി : ഓണ്‍ലൈന്‍ മുഖേനയുള്ള റെയില്‍വെ ടിക്കറ്റ് ബൂക്കിങ്ങില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വെ തീരുമാനിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം ഐആര്‍ടിസി വെബ്സൈറ്റില്‍ ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍ ഒരു ടിക്കറ്റ് മാത്രമേ എടുക്കാന്‍ സാധിക്കൂ. ഒരു ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ സൈറ്റ് തന്നെ ലോഗ് ഔട്ടാകും.രണ്ടാമതൊരു ടിക്കറ്റ് എടുക്കണമെങ്കില്‍ വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വരും. ഐആര്‍ടിസി ഏജന്റുമാര്‍ക്കും ഇതേ നിയന്ത്രണം ബാധകമാണ്. എന്നാല്‍ ഡിഫന്റ് വാറന്റുകള്‍ ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഈ നിയന്ത്രണമുണ്ടാകില്ല. രാവിലെ എട്ട് മണിക്കും പന്ത്രണ്ട് മണിക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്പോഴാണ് ഈ നിയന്ത്രണമുണ്ടാകുക. ഈ സമയത്ത് ബുക്കിങ്ങിന് തിരക്ക് കൂടിയതിനാലാണിത്. എന്നാല്‍ ഓണ്വെഡ് യാത്രയ്ക്കും റിട്ടേണ്‍ യാത്രയ്ക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിയന്ത്രണമുണ്ടാകില്ല.
( രാജി രാമന്‍കുട്ടി )