ഓണം വാമനജയന്തി; ശശികല ടീച്ചറിന്റെ പ്രസ്താവനയ്‌ക്കെതിരെ വി.ടി ബല്‍റാം

ഓണം വാമനജയന്തിയാണെന്നും മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് വാമനനെന്നുമുള്ള ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചറിന്റെ പ്രസ്താവനയ്‌ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. എന്തു കൊണ്ടാണ് ഞങ്ങളൊക്കെ ഈ ടൈപ്പ് ആളുകളെ ഒക്കെ എതിര്‍ക്കേണ്ടി വരുന്നതെന്ന് ഇതൊക്കെ കാണുമ്പോഴെങ്കിലും നിഷ്‌കളങ്കരായ ഹൈന്ദവ സഹോദരീ സഹോദരന്‍മാര്‍ മനസിലാക്കുമെന്ന് കരുതുന്നതായി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എല്ലാ മലയാളികളും ജാതിമതഭേദമെന്യേ ഏറ്റെടുത്ത ഓണത്തെപ്പോലും വര്‍ഗീയമായും വിഭാഗീയമായും മാറ്റാനുള്ള വിഭാഗീയമായ നീക്കങ്ങളെയാണ് പ്രതിരോധിക്കേണ്ടത്. ഓണത്തെ സവര്‍ണവല്‍ക്കരിക്കാനും ഹിന്ദുത്വവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങള്‍ കെട്ടുകഥ തന്നെയാണ്. അതില്‍ മഹാബലിയുടെ കഥ തെറ്റെന്നും വാമനന്റെ കഥ മാത്രം ശരിയാണെന്നും വാശി പിടിക്കുന്നതും വളച്ചൊടിക്കുന്നതും ശുദ്ധഭോഷ്‌കാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

Add a Comment

Your email address will not be published. Required fields are marked *