ഓംബുഡ്സ്മാന് സിറ്റിങ് ഏപ്രില്‍ ആറ് മുതല്‍ 10 വരെ
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്ക്കുവേണ്ടി ഓംബുഡ്സ്മാന് ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് ഏപ്രില്‍ ആറ് മുതല്‍ 10 വരെ തിരുവനന്തപുരത്തെ ഓംബുഡ്സ്മാന് കാര്യാലയത്തില്‍ സിറ്റിങ് നടത്തും. ഏപ്രില്‍ 6, 8, 10 തീയതികളില്‍ തിരുവനന്തപുരം ജില്ലയിലെ കേസുകളും ഏപ്രില്‍ 7 ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ കേസുകളും ഏപ്രില്‍ 9 കൊല്ലം ജില്ലയിലെ കേസുകളുമാണ് പരിഗണിക്കുക. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടും സമര്‍പ്പിക്കാം.